Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Goals

മെ​​സി​​ക്ക് നാ​​ലു ഗോ​​ൾ; ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്ക് റി​​ക്കാ​​ർ​​ഡ്

മ​​യാ​​മി: സൂ​​പ്പ​​ർ​​താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ നാ​​ലു ഗോ​​ൾ മി​​ക​​വി​​ൽ മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം. സി​​എ​​ഫ് മോ​​ണ്‍​ട്രി​​യാ​​ലി​​നെ 7-1ന് ​​മ​​യാ​​മി ത​​ക​​ർ​​ത്തു. ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ജ​​യ​​മാ​​ണി​​ത്. ജൂ​​ലൈ 25നു​​ശേ​​ഷം എം​​എ​​ൽ​​എ​​സി​​ൽ മ​​യാ​​മി നേ​​ടു​​ന്ന ആ​​ദ്യ ജ​​യ​​മാ​​ണി​​ത്. ഇ​​തോ​​ടെ ലീ​​ഗ് ക​​പ്പ് ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി ജ​​യ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്ന പ​​ര​​ന്പ​​ര​​യ്ക്ക് വി​​രാ​​മ​​മാ​​യി.

40-ാം മി​​നി​​റ്റി​​ൽ മെ​​സി​​യു​​ടെ ഫ്രീ​​കി​​ക്ക് എ​​തി​​ർ​​താ​​ര​​ത്തി​​ന്‍റെ കാ​​ലി​​ൽ ത​​ട്ടി വ​​ല​​യി​​ൽ ക​​യ​​റി. 52-ാം മി​​നി​​റ്റി​​ൽ ത​​നി​​യെ ന​​ട​​ത്തി​​യ മു​​ന്നേ​​റ്റ​​ത്തി​​ലൂ​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ താ​​രം ര​​ണ്ടാം ഗോ​​ളും നേ​​ടി. ലൂ​​യി​​സ് സു​​വാ​​ര​​സി​​ന് ഗോ​​ളി​​നു​​ള്ള അ​​സി​​സ്റ്റ് ന​​ൽ​​കി​​യ​​തി​​നു​​ശേ​​ഷം 83-ാം മി​​നി​​റ്റി​​ൽ ഗോ​​ൾ​​കീ​​പ്പ​​റു​​ടെ ത​​ല​​യ്ക്കു മു​​ക​​ളി​​ലൂ​​ടെ ചി​​പ്പ് ചെ​​യ്ത് മെ​​സി ഹാ​​ട്രി​​ക് തി​​ക​​ച്ചു. ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ അ​​വ​​സാ​​ന നി​​മി​​ഷ​​ങ്ങ​​ളി​​ൽ ല​​ഭി​​ച്ച ഫ്രീ​​കി​​ക്ക്, മെ​​സി ത​​ന്‍റേ​​താ​​യ ശൈ​​ലി​​യി​​ൽ ഗോ​​ൾ​​വ​​ല​​യു​​ടെ മൂ​​ല​​യി​​ൽ നി​​ക്ഷേ​​പി​​ച്ചു.

പ്ല​​സ് എ​​ട്ടാം ത​​വ​​ണ

മെ​​സി​​യു​​ടെ ഇ​​തി​​ഹാ​​സ ക​​രി​​യ​​റി​​ൽ ഇ​​ത് എ​​ട്ടാം ത​​വ​​ണ​​യാ​​ണ് ഒ​​രു ക​​ളി​​യി​​ൽ നാ​​ലോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ഗോ​​ൾ നേ​​ടു​​ന്ന​​ത്. മ​​യാ​​മി​​യി​​ലെ​​ത്തി​​യ​​ശേ​​ഷം ആ​​ദ്യ​​ത്തേ​​തും. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ 2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കാ​​യി ഐ​​ബ​​റി​​നെ​​തി​​രേ നാ​​ലു ഗോ​​ൾ നേ​​ടി​​യ​​ശേ​​ഷ​​മു​​ള്ള നേ​​ട്ട​​മാ​​ണി​​ത്.

എം​​എ​​ൽ​​എ​​സ് ച​​രി​​ത്ര​​ത്തി​​ൽ റെ​​ഗു​​ല​​ർ സീ​​സ​​ണി​​ൽ 20 ത​​വ​​ണ ഒ​​ന്നി​​ല​​ധി​​കം ഗോ​​ളു​​ക​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ താ​​ര​​മ​​മെ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ മെ​​സി​​യെ​​ത്തി. 72 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. ഈ ​​എം​​എ​​ൽ​​എ​​സ് സീ​​സ​​ണി​​ൽ 19 ക​​ളി​​യി​​ൽ 18 ഗോ​​ളു​​ക​​ളു​​മാ​​യി അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ഗോ​​ൾ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.
ഈ ​​വേ​​ന​​ൽ​​ക്കാ​​ല ട്രാ​​ൻ​​സ്ഫ​​റി​​ൽ മ​​യാ​​മി​​യി​​ൽ ചേ​​ർ​​ന്ന ക​​സേ​​മി​​റോ 20-ാം മി​​നി​​റ്റി​​ൽ ടീ​​മി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. ടീ​​മി​​ന്‍റെ മ​​റ്റൊ​​രു ഗോ​​ൾ 89-ാം മി​​നി​​റ്റി​​ൽ 18കാ​​ര​​നാ​​യ അ​​ല​​ക്സാ​​ണ്ട​​ർ ഷോ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു.

കോ​​ച്ചി​​ല്ല

സ്ഥി​​രം കോ​​ച്ചി​​ല്ലാ​​തെ​​യാ​​ണ് ഇ​​ന്‍റ​​ർ മ​​യാ​​മി ടീം ​​അ​​ണ​​നി​​ര​​ന്ന​​ത്. മ​​ത്സ​​രം വൈ​​കി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ലീ​​ഗി​​ന്‍റെ നി​​യ​​മ​​ങ്ങ​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ലം​​ഘി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള ശി​​ക്ഷാ ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി താ​​ത്കാ​​ലി​​ക പ​​രി​​ശീ​​ല​​ക​​ൻ ഗി​​ല്ലെ​​ർ​​മോ ഹോ​​യെ​​സിനു ലഭിച്ച വി​​ല​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഗാ​​ല​​റി​​ൽ ഇ​​രു​​ന്നാ​​ണ് ക​​ളി ക​​ണ്ട​​ത്. ഈ ​​ആ​​ഴ്ച ക്ല​​ബ് അ​​ദ്ദേ​​ഹ​​ത്തി​​നു പ​​ക​​രം ക്രി​​സ്റ്റ്യ​​ൻ കി​​ലി ഗേ​​ണ്‍​സാ​​ല​​സി​​നെ സ്ഥി​​രം പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ചു. എ​​ന്നാ​​ൽ ചു​​മ​​ത​​ല​​യേ​​റ്റ​​ടു​​ക്കാ​​നു​​ള്ള വ​​ർ​​ക്ക് പെ​​ർ​​മി​​റ്റി​​നാ​​യി ഗോ​​ണ്‍​സാ​​ല​​സ് കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.
അ​​സി​​സ്റ്റ​​ന്‍റ് പ​​രി​​ശീ​​ല​​ക​​ൻ റാ​​ഫേ​​ൽ പെ​​ര​​സി​​ന്‍റെ കീ​​ഴി​​ലാ​​ണ് ടീം ​​ഇ​​റ​​ങ്ങി​​യ​​ത്.

Latest News

Corehub Up